പ്രവാസി നമ്പി രാജേഷിന്‍റെ മരണം..നഷ്ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ..കാരണം…
മക്സ്ക്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മെയിൽ വഴിയാണ് കുടുംബത്തിന് മറുപടി നൽകിയത്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കമ്പനിക്കെതിരെ നടത്തിയ സമരത്തിൽ വിമാനസർവ്വീസ് മുടങ്ങിയതോടെ അസുഖബാധിതനായ ഭർത്താവ് നമ്പി രാജേഷിന്റെ അടുത്തേക്കുള്ള ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു. പിന്നാലെ നമ്പി രാജേഷ് മരിച്ചു.
കൃത്യമായി ശുശ്രൂഷ ലഭിക്കാത്തതിനാലാണ് തന്റെ ഭർത്താവ് മരിച്ചതെന്നും അവസാനമായി ഭർത്താവിനെ കാണാൻ കഴിഞ്ഞില്ലെന്നും ഇതിന് കാരണം എയർ ഇന്ത്യ എക്സ്പ്രസ് സമരമാണെന്നും ആരോപിച്ച് നമ്പി രാജേഷിന്റെ ഭാര്യ രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.