ശക്തമായ മഴ..അമ്പലപ്പുഴയിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നു..ഒഴിവായത് വൻ ദുരന്തം…

അമ്പലപ്പുഴ:ശക്തമായ മഴയിലും കാറ്റിലും സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വീണു.കരുമാടി കെ. കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്ക്കുളിൻ്റെ കിഴക്ക് വശത്ത് പ്രവർത്തിക്കുന്ന യു.പി സ്ക്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മേൽക്കൂരയിലെ സീലിംഗും ,ഓടുകളും തകർന്നത്. മഴ ശക്തമായതിനെ തുടർന്ന് കുട്ടികളെ നേരത്തെ വിട്ടതിനാൽ വലിയ അപകടം ഒഴിവായി. അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ മഴ മൂലം കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button