ആദ്യദിനം പാര്‍ലമെന്റിലേക്ക് ഭാഗ്യ ചിഹ്നത്തിലെത്തി ഫ്രാന്‍സിസ് ജോര്‍ജ് എംപി…

ആദ്യദിനം പാര്‍ലമെന്റിലേക്ക് ഓട്ടോയിലെത്തി ഫ്രാന്‍സിസ് ജോര്‍ജ് എംപി. വോട്ടര്‍മാര്‍ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിലെത്തില്‍ വോട്ട് ചെയ്താണ് തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്. ഇതിന്റെ നന്ദി സൂചകമായി കൂടിയാണ് ആദ്യദിനം ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.തന്റെ ചിഹ്നം ഓട്ടോറിക്ഷയായിരുന്നല്ലോ. ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് ജനങ്ങള്‍ എന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്. ഓട്ടോറിക്ഷ ചിഹ്നത്തോടുള്ള ബഹുമാനാര്‍ത്ഥം ജനങ്ങള്‍ക്കുള്ള നന്ദി സൂചകമായി കൂടിയാണ് ഓട്ടോറിക്ഷയില്‍ എത്തിയത്. ആദ്യത്തെ ദിവസം ജനകീയമാവട്ടെ എന്ന് കരുതി’, ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എന്നും ഓട്ടോയിലാണോ പാര്‍ലമെന്റിലേക്ക് വരികയെന്ന ചോദ്യത്തോട്, ‘അങ്ങനെയല്ല. ആദ്യദിനമാണല്ലോ’യെന്നായിരുന്നു പ്രതികരണം

Related Articles

Back to top button