ബൈക്കിലെത്തി മൂന്നിടങ്ങളിൽ മാല പൊട്ടിച്ചു.. പ്രതികൾ പോലീസ് കസ്റ്റഡിയിൽ…

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്കിൽ കറങ്ങിനടന്ന് മൂന്നിടങ്ങളിൽ നിന്ന് ആറരപ്പവന്റെ മാല പിടിച്ചുപറിച്ച മൂവർസംഘത്തെ പോലീസ് പിടികൂടി. ബൈക്ക് ഓടിച്ച പ്രാവച്ചമ്പലം, കോൺവെന്റ് റോഡ്, പെരുങ്കോട്ടുവിള, ബിന്ദു ഭവനിൽ ശരത്(25),പെരുങ്കടവിള, മണലിവിള, ചുള്ളിയൂർ, സിന്ധു ഭവനിൽഅമൽരാജ്(22),വടക്കേവിള, വെളിയോട്ടുകോണം, ആയയിൽ വീട്ടിൽനിന്ന്‌ കമുകിൻകോട് കൊച്ചുപള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ശക്തിവേൽ(22) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ 11.30-ന് കുന്നത്തുകാൽ കട്ടച്ചൽവിളയിലും ഉച്ചയ്ക്ക് 12.20-ന് കുട്ടത്തിവിളയിലും 12.45-ന് പത്തനാവിളയിലുമാണ് പ്രതികൾ പിടിച്ചുപറി നടത്തിയത്.ബൈക്കിൽ മൂവരും മാസ്‌ക്ക്‌ ധരിച്ചാണ് പിടിച്ചുപറി നടത്തിയത്. മൂന്നിടത്തും ബൈക്കിന്റെ പുറകിലിരുന്ന ശക്തിവേലാണ് മാലകൾ പിടിച്ചുപറിച്ചത്. കവർച്ച നടത്തിയ മാലകളുമായി പ്രതികൾ എറണാകുളത്തുപോയി വിൽപ്പന നടത്തിയശേഷം തിരിച്ചെത്തുമ്പോഴാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button