കടൽക്ഷോഭം… കെട്ടിടം തകർന്നു വീണു… കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധം

തൃശൂർ: ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.  അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.

കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. പി.ഡബ്ല്യു.ഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Related Articles

Back to top button