സ്കൂളിൽ നിന്നും ആഹാരം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ..ചികിത്സ തേടിയവരുടെ എണ്ണം 60 ആയി…

മലപ്പുറം പള്ളിക്കൽ കോഴിപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭഷ്യവിഷബാധ.കോഴിപ്പുറം എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 60 ആയി. വയറിളക്കം, പനി, ഛർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി..സ്‌കൂളിൽ നൽകിയ ഭക്ഷണത്തിലെ കറിയിൽ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button