കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം..മൂന്നുപേര്‍ക്ക് പരിക്ക്…
കൊച്ചി കരയാംപറമ്പില്‍ ദേശീയപാതയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം.മൂന്ന് പേർക്ക് പരുക്ക്.സിഗ്‌നല്‍ കാത്തുകിടന്ന കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.തൃശ്ശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ സിഗ്‌നലില്‍ നിര്‍ത്തിയതായിരുന്നു. പിന്നിലൂടെ വരികയായിരുന്ന ബസ് കാറിന്റെ പിൻ ഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.