പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്…
വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവയെ മയക്ക് വെടി വെച്ച് പിടികൂടൻ ഉത്തരവ്.ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്.ഇതോടെ നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാളിയേക്കൽ ബെന്നി കിഴക്കേടത്ത് സാബു എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്.