ഒ ആർ കേളു മന്ത്രിസഭയിലേക്ക്..സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്…
ഒ ആർ കേളു എംഎല്‍എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഒആർ കേളു സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. വയനാട്ടിൽ നിന്ന് സിപിഐഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവും മാനന്തവാടി എംഎൽഎയുമാണ് ഒആർകേളു. ഒ ആർ കേളു മന്ത്രിയാകുന്നതോടെ മന്ത്രിസഭയിൽ വയനാടിന് പ്രാതിനിധ്യം ലഭിക്കും. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഒ ആർ കേളു.