രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം..51 പേര്‍ അറസ്റ്റില്‍…

രാജസ്ഥാനിലെ ജോദ്പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ 51 പേരെ അറസ്റ്റ് ചെയ്തു. രണ്ടു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലാണ് സൂര്‍സാഗറില്‍ പ്രശ്‌നമുണ്ടായത്. രാജാറാം സര്‍ക്കിളിന് സമീപം ഈദ്ഗാഹിന് രണ്ട് ഗേറ്റുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പ്രാദേശികരായ പതിനഞ്ചോളം പേര്‍ മറ്റൊരു വിഭാഗത്തിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള ഒരു കട കത്തിച്ചു. രണ്ടു കാറുകളും തകര്‍ത്തിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയുടെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഈദ്ഗാഹുമായി ബന്ധപ്പെട്ട് രണ്ട് ഗേറ്റുകള്‍ സ്ഥാപിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജോദ്പൂരിലെ അഞ്ചോളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് രാജസ്ഥാന്‍ മന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.

Related Articles

Back to top button