വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി..ടിഡിപി പക വീട്ടുകയാണെന്ന് ആരോപണം…
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണത്തിലിരിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. താഡേപ്പള്ളിയില്‍ പണിയുന്ന ഓഫീസാണ് തകര്‍ത്തത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് നടപടി. കൈയേറ്റ ഭൂമിയിലാണ് ഓഫീസ് നിര്‍മാണം എന്നാരോപിച്ചാണ് നടപടി.
അതേസമയം സംഭവത്തിന് പിന്നില്‍ ടിഡിപിയുടെ പ്രതികാരനടപടിയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.ഹൈക്കോടതി വിധി മറികടന്നാണ് നടപടിയെന്നും പാര്‍ട്ടി പറയുന്നു. ഒരു എകാധിപതി പാര്‍ട്ടി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച തകര്‍ത്തെന്ന് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് നീതിയും നിയമവും ഇല്ലാതായെന്നും റെഡ്ഡി പറഞ്ഞു.തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് രക്തംചീന്താനുള്ള ശ്രമമാണ് ചന്ദ്രബാബു നായിഡു നടത്തുന്നതെന്നും റെഡ്ഡി പ്രതികരിച്ചു.