റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ ശ്രമിച്ച സ്വന്തം സൈനികനെ യുക്രൈൻ വധിച്ചു…
റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ വധിച്ച് യുക്രെയ്ൻ സേന.സൈനികനെ വധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒരു ഡ്രോണിനെ പിന്തുടർന്നാണു സൈനികൻ മുന്നോട്ടു നീങ്ങുന്നത്. റഷ്യയുടെ സൈനിക ഡ്രോണാണ് ഇതെന്നും സൈനികനു റഷ്യൻ ഭാഗത്തേക്കുള്ള വഴികാട്ടുകയായിരുന്നു ഈ ഡ്രോണെന്നുമാണ് റിപ്പോർട്ട്.എന്നാൽ, തൊട്ടുപിന്നാലെ സൈനികനെ ലക്ഷ്യമിട്ടെത്തിയ ബോംബ് അയാളുടെ ജീവനെടുക്കുകയായിരുന്നു.