കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി…ഷാര്‍ജയിലേക്കുള്ള വിമാനം വൈകി….

കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.
ഭീഷണി വ്യാജമാണെന്നാണ് നിഗമനം. വിമാനത്തില്‍ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷമാണ് കുറിപ്പ് ലഭിച്ചത്. വിമാനത്തിലെ സീറ്റിനടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളമാണ് വൈകിയത്. പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു. പരിശോധനകള്‍ക്ക് ശേഷം വിമാനം ഉടന്‍ പുറപ്പെടും.

Related Articles

Back to top button