പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി…
കൂടരഞ്ഞിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തേക്കുംകുറ്റി സ്വദേശിയും ലോറിയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവര്‍ അപകടം നടന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ മരിച്ചിരുന്നു.