കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ….
കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് അറിയിപ്പ്. ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
വള്ളംകളിയോട് അനുബന്ധിച്ച് ജലഗതാഗതവും നിരോധിച്ചിട്ടുണ്ട്. ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വള്ളംകളി അവസാനിക്കുന്നതു വരെ മത്സരം നടക്കുന്ന ട്രാക്കിലൂടെ സര്‍വീസ് നടത്തരുതെന്നാണ് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചത്.