വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.. 2 പേർ കസ്റ്റഡിയിൽ…
മലപ്പുറം വളാഞ്ചേരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന മൂന്നുപേർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.ഇന്ന് ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കൾ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചതും.യുവതിയെ കൊണ്ട് പരാതി കൊടുപ്പിച്ചതും.
കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മറ്റൊരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.