വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി…..സംശയം തോന്നി പിന്തുടർന്ന് പൊലീസ്….ഒരു കിലോ സ്വർണവുമായി പിടിയിൽ….

കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇയാൾ കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ സംശയം തോന്നി പിന്തുടർന്ന പൊലീസ് കൂത്തുപറമ്പ് റോഡിൽ വച്ച് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം പിടിച്ചത്. നാല് ക്യാപ്സൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകായിരുന്നു 1123 ഗ്രാം സ്വർണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button