കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതിൻ്റെ കാരണം…

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ആൻജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ് സർജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. താൽക്കാലികമായ പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു.


അടിയന്തരമായി പ്രശ്നപരിഹാരത്തിനുള്ള ഇടപെടൽ നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതെ ശസ്ത്രക്രിയ നടത്തിയാൽ രോഗികളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാലാണ് താൽക്കാലികമായി കാത്ത് ലാബ് പ്രവർത്തനം നിർത്തേണ്ടിവന്നതെന്നും ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണത്തില്‍ പറയുന്നു.

Related Articles

Back to top button