കെജ്രിവാള് ഇന്ന് ജയില്‍ മോചിതനാകും..വൻ സ്വീകരണം…
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് ജയില്‍ മോചിതനാകും.3 മാസത്തോളം നീണ്ട ജയിൽവാസത്തിനു ശേഷമാണ് കെജരിവാൾ പുറത്തിറങ്ങുന്നത് . തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള് ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക.റോസ് അവന്യു കോടതിയാണ് കെജ്രിവാളിന്ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു.
ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു.