ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന് മുകളിൽ മരം വീണു..ഒഴിവായത് വൻ ദുരന്തം…

വെള്ളറട: ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന്റെ മുകളിൽ മരം വീണ് അപകടം. മരങ്ങൾ വീണതിനെ തുടർന്ന് വാഹനം തകർന്നു. വിദ്യാർഥികളെ വീടുകെിൽ ഇറക്കിയശേഷമാണ് അപകടം നടന്നത് . അമ്പൂരി പൂച്ചമുക്കിലെ ന്യൂ ജ്യോതി സ്പെഷ്യൽ സ്കൂളിലെ വാഹനത്തിനു മുകളിലാണ് മരങ്ങൾ വീണത്.ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്കൂളിന് കുറച്ചകലെയായി അപകടം ഉണ്ടായത്. സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിനിയാണ് വാഹനമോടിച്ചിരുന്നത്. വിദ്യാർഥികളെ എല്ലാം വീട്ടിൽ എത്തിച്ചശേഷം തിരികെ വരുമ്പോഴാണ് രണ്ട് മരങ്ങൾ വണ്ടിയുടെ നടുഭാഗത്ത് വീണത്. അതിനാൽ ആളപായം സംഭവിച്ചില്ല. പിന്നീട് നാട്ടുകാരെത്തിയാണ് മരം നീക്കംചെയ്തത്. സമീപത്തെ വൈദ്യുതി കമ്പികൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്

Related Articles

Back to top button