പവർബാങ്ക് പൊട്ടിത്തെറിച്ചു..അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം…

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത് .അപകടത്തിൽ ആളപായമില്ല.

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു .എന്നാൽ ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ സുരക്ഷിതരായി കോഴിക്കോട് എത്തിച്ചു.

Related Articles

Back to top button