അനുജന്‍ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചു….സസ്യബുക്കായ സഹോദരന്‍ ജീവനൊടുക്കി….
സഹോദരൻ വീട്ടിൽ ചിക്കൻബിരിയാണി കഴിച്ചതിൻ്റെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം താംബരം രംഗനാഥപുരത്താണ് സംഭവം. കുവൈറ്റിൽ ജോലിചെയ്യുന്ന ബാബുവിന്റെ മകൻ താരിസാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.താരിസിന്റെ ഇളയ സഹോദരൻ ഗോകുൽ വീട്ടിലിരുന്ന് ബിരിയാണി കഴിക്കുന്നതിന് താരിസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സഹോദരൻ അത് അവഗണിച്ച് ബിരിയാണി കഴിച്ചത് താരിസിനെ പ്രകോപിപ്പിച്ചു. ഇതാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചത്. താരിസിന് മാംസവിഭവങ്ങൾ ഇഷ്ടമല്ലാത്തതിനാൽ മാതാപിതാക്കൾ വീട്ടിൽ സസ്യേതര ഭക്ഷണം പാകം ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം ഗോകുൽ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ബിരിയാണി കൊണ്ടുവന്ന് വീട്ടിലിരുന്ന് കഴിക്കുകയായിരുന്നു.