കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം..മരണം 29 ആയി..പലരും ഗുരുതരാവസ്ഥയിൽ…
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി.ആറുപതിലേറെ പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായിട്ടുണ്ട് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.സർക്കാർ മദ്യവിൽപനശാലയായ ‘ടാസ്മാക്കി’ൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപനക്കാരിൽ നിന്നു മദ്യം വാങ്ങിയവരാണ് ദുരന്തത്തിൽ പെട്ടത്.ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.