ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം….നഷ്ടമായത് 15 ലക്ഷം രൂപ…

സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനെതിര്‍വശത്തെ വീട്ടിൽ പുലർച്ചെ നാലിന് ശേഷമാണ് മോഷണം നടന്നതെന്ന് പറയുന്നു. കഴിഞ്ഞ ആറ് ദിവസം മീൻവിറ്റ വകയിൽ ലഭിച്ച 14,84000 രൂപയാണ് നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്പ് മേശയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിച്ചത്. പുലര്‍ച്ചെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാര്‍ മാർക്കറ്റിൽ പോയ സമയത്താണ് മോഷണം നടന്നത്.

Related Articles

Back to top button