കുളത്തൂർ മാർക്കറ്റിൽ കണ്ടെത്തിയത് ബോംബുകളല്ല..പൊതി തുറന്നപ്പോൾ കണ്ടത്…

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ കണ്ടെത്തിയത് ബോംബുകളല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്.കണ്ടെത്തിയത് വെറും പൊതികൾ മാത്രമാണ്. പൊതികളിൽ വെടിമരുന്നോ മറ്റ് സ്ഫോടക വസ്തുക്കളോ ഇല്ല. ബോംബ് നിർമിക്കാനുപയോഗിക്കുന്ന ഒരു വസ്തുക്കളും കണ്ടെത്തിയില്ല. പൊതികളിൽ കണ്ടെത്തിയത് പാറക്കഷ്ണങ്ങളും കരിയും പേപ്പർ കഷ്ണങ്ങളും മാത്രമെന്നും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകളെന്ന രീതിയിൽ ചില വസ്തുക്കൾ കണ്ടെത്തിയത്. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ഇവ. ഫൊറൻസിക് പരിശോധനയിലാണ് ബോംബല്ലെന്ന് സ്ഥിരീകരിച്ചത്. ചന്തലേലം വിളിയുമായി ബന്ധപ്പെട്ട് ചില തർക്കം പ്ര​ദേശത്ത് നിലനിന്നിരുന്നു. ഇതിന്റെ ഭാ​ഗമായി പേടിപ്പിക്കാനായി ഏതെങ്കിലും സംഘം ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

Related Articles

Back to top button