ബേഠീ പഠാവോ, ബേഠീ ബച്ചാവോ’; തെറ്റായി എഴുതി കേന്ദ്രമന്ത്രി..വിമർശനം…

ബേഠീ പഠാവോ, ബേഠീ ബച്ചാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍. മധ്യപ്രദേശ് ധർ ജില്ലയിലെ സർക്കാർ സ്കൂളിൽ നടന്ന ‘സ്കൂൾ ചലോ അഭിയാൻ’ പരിപാടിക്കിടെയാണ് മന്ത്രി തെറ്റായി എഴുതിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചക്ക് കാരണമായി. കേന്ദ്രമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്.

മൂന്നാം മോദി സർക്കാറിൽ വനിത, ശിശു വികസന സഹമന്ത്രിയാണ് ഇവർ.ഭരണഘടനാ പദവികളും വലിയ വകുപ്പുകളുടെ ചുമതലകളും വഹിക്കുന്നവർക്ക് സ്വന്തം മാതൃഭാഷയിൽ പോലും അവഗാഹമില്ല എന്നത് ജനാധിപത്യത്തിന്റെ ദൗർഭാഗ്യമാണെന്ന് ​മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. മിശ്ര പറഞ്ഞു. ഇങ്ങനെയുള്ളവര്‍ക്ക് എങ്ങനെ മന്ത്രിസ്ഥാനം വഹിക്കാന്‍ കഴിയും? തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button