റിയാസി ഭീകരാക്രമണം..ഒരാൾ അറസ്റ്റിൽ…
ജമ്മു – കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.ആക്രമണത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്.കശ്മീർ സ്വദേശി ഹക്കീം ദിൻ ആണ് പിടിയിലായത്. രജൗരിയിലെ ഭണ്ഡാരയിൽ വച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ജമ്മു – കശ്മീരിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ്സിന് നേരെ ജൂൺ ഒമ്പതിനുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ.എ.ക്ക് കൈമാറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ഉണ്ടാവുന്നത്.