ആദിത്യ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പൊലീസ്..നിര്‍ണായക വിവരങ്ങള്‍ പുറത്ത്…
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ബിനോയിയുടെ ഫോണിൽ നിന്നും പെൺകുട്ടിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു.ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. ബിനോയ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബിനോയിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം. ഇതിന്റെ വിവരങ്ങളും ബിനോയിയുടെ ഫോണില്‍ നിന്ന് പൊലീസിന് കിട്ടി. പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച വര്‍ക്കലയിലടക്കം പ്രതിയുമൊത്ത് പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.കൂടാതെ ബന്ധം അവസാനിച്ചതിന് പിന്നാലെ പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിട്ടിരുന്നതായുള്ള കമന്റുകളും സൈബര്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും. പുറത്തുപറയാൻ പറ്റാത്ത രഹസ്യങ്ങളുള്ള കേസ് ആണ് ഇതെന്നും പൊലീസ് വ്യക്തമാക്കി.