നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ച് കയറി..മൂന്ന് പേർക്ക് പരുക്ക്..ഒരാളുടെ നില ഗുരുതരം…

എറണാകുളം കാക്കനാട് അത്താണിയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ച് കയറി അപകടം.അപകടത്തിൽ ഒരു പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമെന്നാണ് വിവരം.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാക്കനാട് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാർ നിയന്ത്രണംവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

Related Articles

Back to top button