തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു….

വെളളറട : അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജിയെ(34)യാണ് ഭർത്താവ് കുത്തിക്കൊന്നത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടിയിട്ടുണ്ട്. അമ്പൂരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റിൻ്റെ മകളാണ് കൊല്ലപ്പെട്ട രാജി.മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റു. മൂക്ക് ഛേദിച്ച നിലയിലാണ്. മൃദദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകൾ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു

Related Articles

Back to top button