പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം….

പത്തനംതിട്ട: പീഡനക്കേസില്‍ പ്രതിയായ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി. സി. സജിമോനെ ആണ് പാർട്ടി തിരിച്ചെടുത്തത്. 2018 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്. 2022 ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.
മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാല്‍, പുറത്താക്കല്‍ നടപടി കണ്‍ട്രോള്‍ കമ്മീഷൻ റദ്ദാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷൻ പുറത്താക്കല്‍ നടപടി റദ്ദാക്കിയത്. തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാൻ ചരട് വലിച്ചത്.

Related Articles

Back to top button