ബലി നൽകിയ മൃഗത്തിന്റെ മാംസം കവർന്നു..റിട്ട. എസ്.ഐ കസ്റ്റഡിയിൽ….

ബലിപെരുന്നാൾ ദിനത്തിൽ ബലി നൽകിയ മൃഗത്തിന്റെ മാംസം കവർന്ന കേസിൽ റിട്ട. എസ്.ഐ കസ്റ്റഡിയിൽ. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ റിട്ട. എസ്.ഐ പൂഴിക്കാട് സ്വദേശി രാജീവാണ് പിടിയിലായത്. പന്തളം കടക്കാട് പാലക്കാട് പടിഞ്ഞാറ്റേതിൽ അനസ് ഖാൻ സ്‌കൂട്ടറിൽ ബലിമാംസം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത് .

കടക്കാട് പടിപ്പുരത്തുണ്ട് ഭാഗത്തുവച്ച് സ്‌കൂട്ടറിൽ വെച്ചിരുന്ന മാംസം മറ്റൊരു സ്‌കൂട്ടറിലെത്തി ചാക്ക് ഉൾപ്പെടെ രാജീവ് അപഹരിക്കുകയായിരുന്നു. ഒരു വീട്ടിൽ മാംസം നൽകിയ ശേഷം തിരികെ എത്തിയപ്പോളാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി കാണാതായത് അനസിന്റെ ശ്രദ്ധയിൽ പെട്ടത് .തുടർന്ന് ഇയാൾ നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടറിലെത്തിയ മറ്റൊരാൾ ഇറച്ചി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിന്തുടർന്ന് മെഡിക്കൽ മിഷൻ ജങ്ഷനിൽവച്ച് പിടികൂടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .

Related Articles

Back to top button