യഥാർത്ഥ ചരിത്രവും ശാസ്ത്രവുമാണ് കുട്ടികൾ പഠിക്കേണ്ടത് വി ശിവൻകുട്ടി……

തിരുവനന്തപുരം : ബാബരി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ലയെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്രങ്ങളോ നിലപാടുകളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ചരിത്രവും ശാസ്ത്രവുമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ചില ഭാഗങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയത് രാജ്യത്താകെയും കേരളത്തിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
ഈ മാറ്റങ്ങൾ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മതനിരപേക്ഷ സ്വഭാവത്തെയും അട്ടിമറിക്കുന്നതാണെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എൻസിഇആർടി,വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ വിശദമായി പരിശോധിക്കുകയും അവയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button