പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് കോണ്‍ഗ്രസ് നേതാവ്..വ്യാപക വിമർശനം…

പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് വിവാദത്തിലായിരിക്കുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. മഹാരാഷ്‌ട്രയിലെ അകോള ജില്ലയിൽ നാനാസാഹെബ് ചിഞ്ചോള്‍ക്കര്‍ വിദ്യാലയം സന്ദര്‍ശിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.വിദ്യാലയ പരിസരത്ത് കൂടി നടന്നപ്പോൾ കാലിൽ ചളിപറ്റിയെന്നും തുടർന്ന് ഒരു പാർട്ടി പ്രവർത്തകനോട് വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകമായിരുന്നുവെന്നുമാണ് നാനാ പടോലെ വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകിയത്.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഷെയര്‍ ചെയ്ത വീഡിയോയിലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കാറിലിരിക്കുന്ന പടോലെയുടെ കാല്‍കഴുകുന്ന ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോ വിവാദമായതിന് പിന്നാലെ പടോല വിശദീകരണവുമായി എത്തി. പരിസരത്ത് പൈപ്പ് വെള്ളം ലഭിക്കാതിരുന്നതിനാലാണ് പാർട്ടി പ്രവർത്തകന്റെ സഹായം തേടേണ്ടി വന്നതെന്നും സർക്കാരിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്നുമായിരുന്നു പടോലെയുടെ പ്രതികരണം.

Related Articles

Back to top button