ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടി രൂപീകരിക്കുന്നു…ജെ.ഡി.എസ് എന്ന പേരും ഉപേക്ഷിക്കും…
ജെ ഡി എസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് രജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് പാർട്ടി ഇടതു പക്ഷത്തിനൊപ്പം നിൽക്കുമെന്നും മാത്യു ടി തോമസ് അറിയിച്ചു.
ദേശീയ നേതൃത്വം ബി ജെ പിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം .ദേശീയ നേതൃത്വത്തിന് ഒപ്പമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ബിജെപി യോടൊപ്പം നിൽക്കുന്ന പാർട്ടിയുടെ ഘടകമായി കേരള ഘടകം നിൽക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റേതെങ്കിലും പാർട്ടിയുമായി ലയിക്കുന്ന കാര്യം ഇപ്പോൾ പരിഗണിച്ചില്ല. കർണാടക ഘടകവും കേരള ഘടകവുമായി ഒരാശയവിനിമയവും ഇല്ല. ആർ.ജെ.ഡി യുമായി ലയിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.