ആളെക്കൊല്ലി കടുവയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവിയുടെ പ്രശംസ പത്രം….

വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളില്‍ 10 ദിവസത്തോളം നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കിയ, കൂടല്ലൂർ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തിയ WWL 45 (വയനാട് വൈൽഡ് ലൈഫ് 45) എന്ന പേരില്‍ വനം വകുപ്പില്‍ അറിയപ്പെട്ട, കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ ദൌത്യ സംഘത്തെ തേടി ഒടുവില്‍ വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രമെത്തി. സൗത്ത് വയനാട് ഡി എഫ് ഒ ആയിരുന്ന ഷജ്ന കരീം, ചെതലയം റെയ്ഞ്ച് l ഓഫീസർ കെ പി അബ്ദുൾ സമദ്, ദൗത്യത്തിൽ പങ്കെടുത്ത റെയ്ഞ്ചിലെ ജീവനക്കാർ എന്നിവർക്കാണ് അസാമാന്യ ധീരതക്കും, വന്യ ജീവി സംരക്ഷണത്തിനും, പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തിയതിനുമുള്ള സേവന മികവിന് അംഗീകാരമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും, ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി ജയപ്രസാദ് പ്രശംസ പത്രം നൽകിയത്. 2023 ഡിസംബർ 9 മുതൽ 18 വരെയായിരുന്നു നരഭോജി കടുവയെ പിടികൂടിയ ദൗത്യം നടത്തിയത്.

Related Articles

Back to top button