റീല്‍സ് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് വീണു..യുവതിക്ക് ദാരുണാന്ത്യം….
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതി മരിച്ചു. 23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം നടന്നത്.സുഹൃത്തിനൊപ്പമെത്തിയ യുവതി റീല്‍സ് എടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ റിവേഴ്‌സ് ഗീയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാര്‍ പിന്നോട്ട് നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.