കായംകുളത്തു സഹോദരൻറെ കുത്തേറ്റ് യുവാവ് മരിച്ചു….

കായംകുളം: ആലപ്പുഴ കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ കുത്തിയത്. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button