രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഢികളാക്കിയെന്ന് കെ സുരേന്ദ്രന്‍…..
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റായ്ബറേലി മണ്ഡലം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. ‘ബൈ ബൈ, റ്റാറ്റ’ എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന്‍ പങ്കുവച്ചത്.