25 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ…
പാരിപ്പള്ളി: കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കാറിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒന്നാം പ്രതി വിഷ്ണു കഞ്ചാവ് കടത്തിയ കേസിൽ നേരത്തെ ജയിൽവാസം അനുഭവിച്ചിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിനിറങ്ങിയത്. രണ്ടാം പ്രതി അനീഷ് കാപ്പ കേസിൽ നാട് കടത്തപ്പെട്ടയാളാണ്. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു.