അമിത ഫോൺ ഉപയോഗം..വഴക്കുപറഞ്ഞതിന് വീടുവിട്ടിറങ്ങിയ 13കാരിയുടെ മൃതദേഹം പുഴയിൽ…
കാണാതായ 13 വയസ്സുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും കാണാതായ തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്.
മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ കുടുംബം താമസിക്കുന്നത്.മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണു കുട്ടി വീടുവിട്ടിറങ്ങിയത്.ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് പവിത്ര.