കുവൈറ്റ് തീപിടുത്തം..മരിച്ച തോമസിന്റെ കുടുംബത്തിന് ഇന്ന് നഷ്ടപരിഹാരത്തുക കൈമാറും…

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി തോമസിന്റെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരത്തുക ഇന്ന് കൈമാറും. എന്‍ബിടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഷിബി അബ്രാഹാമിന്റെ നേതൃത്വത്തിൽ നഷ്ടപരിഹാരത്തുകയായ എട്ട് ലക്ഷം രൂപയുടെ ചെക്ക് ഉടൻ കൈമാറുമെന്നാണ് വിവരം.

തോമസിന്റെ അഞ്ചുവയസുള്ള മകന്റെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കമ്പനി നിര്‍വഹിക്കുമെന്നും കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി പതിമൂന്ന് കുടുംബങ്ങളെ സംഘം നേരിൽ കണ്ട് തുക കൈമാറി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ തുടര്‍ന്നും ഉറപ്പാക്കുമെന്ന് എന്‍ബിടിസി അറിയിച്ചു.

Related Articles

Back to top button