കാഫിർ പോസ്റ്റ്..കെ.കെ ലതികക്കെതിരെ പരാതി…
മുൻ എം.എൽ.എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് പരാതി നൽകിയത്. 153A മതസ്പർധ വളർത്തൽ, ഐ.ടി ആക്ട് 295A പ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം.കാഫിർ പോസ്റ്റ് വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചതിനാലാണ് പരാതി.
കഴിഞ്ഞ ദിവസമാണ് വടകരയിൽ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് കെ.കെ.ലതിക പിൻവലിച്ചത്. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു . വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.