കൊല്ലത്ത് അമ്മാവന്റെ മർദ്ദനമേറ്റ് അനന്തരവൻ മരിച്ചു…
കൊല്ലം ഇടയത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു. ഉമേഷ് (47) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. പ്രതി ദിനകരനായി പൊലീസ് അന്വഷണം ആരംഭിച്ചു.കുടുംബ വിരോധത്തെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു ദിനകരൻ ഉമേഷിനെ മർദിച്ചത്. പ്രതി ഉമേഷിനെ ക്രൂരമായി മർദ്ദിക്കുകയും ചട്ടുകം ചൂടാക്കി കാലിൽ വയ്ക്കുകയും കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു.സംഭവത്തിന് ശേഷം ദിനകരൻ ഒളിവിലാണ്.