സ്കൂൾ കുട്ടികൾ തമ്മിൽ തർക്കം..16കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച മൂന്ന് പേർ പിടിയിൽ….

കൊച്ചി : സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ 16-കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച മൂന്ന് പേർ പിടിയിൽ.പള്ളിപ്പുറം ചെറായി സ്വദേശികളായ ജിതിൻ (35), ജിജു(43), ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ‌കുട്ടികൾക്കിടയിലെ പ്രശ്നം മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ സംസാരിച്ചു തീർക്കാൻ ശ്രമിച്ചെങ്കിലും ഒത്തുതീർപ്പായില്ല.തുടർന്ന് കാറിലെത്തിയ പ്രതികൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പ്രതികൾ വിദ്യാർഥിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പറയാട് ഭാ​ഗത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിയെ ബലമായി കാറിൽ കയറ്റികൊണ്ടു പോയി മർദിക്കുകയായിരുന്നു.പ്രതികൾ കുട്ടിയെ സ്കൂളിൽ നിന്ന് ടിസി വാങ്ങി പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..

Related Articles

Back to top button