ഡിസിസി ഓഫീസിൽ പോസ്റ്റർ ഒട്ടിക്കുന്നതിന് വിലക്ക്…. കര്‍ശന നിര്‍ദേശവുമായി വികെ ശ്രീകണ്ഠൻ…

തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠൻ. 18ന് രാവിലെ രാവിലെ മുതിര്‍ന്ന നേതാക്കളുമായി പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.

ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേള്‍ക്കും. പ്രവർത്തകർക്ക് പരാതി നേരിട്ട് നൽകാം.  രുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാനുള്ള ചുമതലയാണ് തനിക്കുള്ളതെന്നും  ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ നേതാക്കൾക്ക് ശ്രമിക്കണമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരസ്പരമുള്ള വിഴുപ്പലക്കല്‍ പാടില്ലെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന ഉപ സമിതിയെ ചുമതലപ്പെടുത്തിയതായും വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു.  

കെ. മുരളീധരൻ പരാതിക്കാരനാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്‍റെ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ് എത്തേണ്ടത്. സുരേഷ് ഗോപി കരുണാകരന്‍റെ കുടുംബവുമായി അടുപ്പമുള്ളയാൾ. സ്മൃതി കുടീരത്തിൽ പോയി പ്രാഥിക്കുന്നതിലോ തെറ്റ് ഏറ്റുപറയുന്നതിലോ തെറ്റില്ല. രാഷ്ട്രീയത്തിനതീതമായി കരുണാകരൻ ചെയ്ത പ്രവൃത്തികളാണ് കെ. കരുണാകരനെ കേരളത്തിന്‍റെ പിതാവായി പ്രതിഷ്ടിക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചതെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.

Related Articles

Back to top button