കൊല്ലം വെളിനല്ലൂരിൽ പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു….
കൊല്ലം: കൊല്ലം വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്നതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കൾക്ക് തീറ്റ കൊടുത്തപ്പോൾ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.