മദ്യപനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ….സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്….
അട്ടപ്പാടി കുളപ്പടിയിൽ മദ്യപനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേറ്റു. കുളപ്പടി സ്വദേശി പണലിക്കാണ് തലയിൽ അടിയേറ്റത്. സംഭവത്തിൻ പണലിയുടെ സുഹൃത്തായ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അട്ടപ്പാടി കുളപ്പടി സ്വദേശിയായ പണലിയും സുഹൃത്ത് ഈശ്വരനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ഈശ്വരന് മൂർച്ചയുള്ള വസ്തു കൊണ്ട് പണലിയെ ആക്രമിച്ചു.