വിവാദ ‘കാഫിര്‍’ പ്രയോഗം..പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക..പിന്നാലെ ഫേസ്ബുക്ക് ലോക്കും ചെയ്തു….
വിവാദ ‘കാഫിര്‍’ പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.
തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിൽ പ്രത്യക്ഷപ്പെട്ടത്.വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്‌ക്രീന്‍ ഷോട്ട് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.