ഇന്ദിരാ ഗാന്ധി രാഷ്ട്ര മാതാവ് എന്ന് പറഞ്ഞിട്ടില്ല..പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചെന്ന് സുരേഷ് ഗോപി…

ഇന്ദിരാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നു പറഞ്ഞതിലാണ് തിരുത്തലുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്.

കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കില്ല. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും സുരേഷ് ഗോപി പറഞ്ഞു.പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവർത്തനം തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്നും തമിഴ്നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.

Related Articles

Back to top button